ക്ഷാമബത്ത ഒക്ടോബറിലെ ശമ്പളത്തിനൊപ്പം

Saturday 01 November 2025 12:13 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം ഉയർത്തി ധനവകുപ്പ് ഉത്തരവിറക്കി. വർദ്ധിപ്പിച്ച ഡി.എ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകും. ഇതോടെ ക്ഷാമബത്ത 22 ശതമാനമായി. ഏപ്രിൽ, സെപ്തംബർ മാസങ്ങളിലും ഓരോ ഗഡു ഡി.എ അനുവദിച്ചിരുന്നു. മൂന്ന് ശതമാനം വീതമാണ് നൽകിയത്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 10 ശതമാനം ഡി.എ, ഡി.ആർ വർദ്ധനയാണ് നടപ്പാക്കിയത്. ഇനി അഞ്ചു ഗഡുവാണ് കുടിശ്ശിക.

യു.ജി.സി ശമ്പളം വാങ്ങുന്നവരുടെ ഡി.എ വർദ്ധിപ്പിച്ച് പ്രത്യേക ഉത്തരവും ഇറക്കിയിട്ടുണ്ട്. ഇവരുടെ ഡി.എ 42ൽ നിന്ന് 46 ശതമാനമായി.