ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം

Saturday 01 November 2025 1:13 AM IST

കളമശേരി: പാതാളം കവലയിൽ ഏലൂർ നഗരസഭ പുതിയ ടേക്ക് എ ബ്രേക്ക് ഒരുക്കി. ടി.സി.സി. കമ്പനി നഗരസഭയ്ക്ക് നൽകിയ സ്ഥലത്താണ് പുതിയ ടോയ്ലറ്റ് സമുച്ചയം. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. ചെയർപേഴ്സൺ എ. ഡി. സുജിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം ഷെനിൻ, പി.എ ഷെരീഫ്, വി.എ.ജെസ്സി, കെ.എം മാഹിൻ, നിസി സാബു, വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ, നഗരസഭാ സെക്രട്ടറി സുജിത്ത് കരുൺ, ക്ലീൻ സിറ്റി മാനേജർ എസ്.പി. ജയിംസ് എന്നിവർ പങ്കെടുത്തു.