നൂലിഴകളിൽ കരവിരുത് തെളിഞ്ഞ ത്രെഡ് പാറ്റേൺ
Saturday 01 November 2025 1:14 AM IST
കോതമംഗലം: വർണ്ണ നൂലുകളും ആണിയും ഒത്തുചേർന്നപ്പോൾ വന്നത് വ്യത്യസ്ത നിറങ്ങളിൽ വിഭിന്നങ്ങളായ ഡിസൈനുകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. റവന്യൂ ജില്ലാ പ്രവർത്തി പരിചയ മേളയിൽ വിധികർത്താക്കളെ പോലും ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു കരവിരുതും ഭാവനയും ഏകാഗ്രതയും എല്ലാം പരീക്ഷിക്കപ്പെട്ട ത്രെഡ് പാറ്റേൺ മത്സരയിനം.