മനോജ് പസങ്ക ആശിർവാദ് മൈക്രോ ഫിനാൻസ് ഡെപ്യൂട്ടി സി.ഇ.ഒ

Saturday 01 November 2025 12:16 AM IST

തൃശൂർ: മണപ്പുറം ഫിനാൻസിന്റെ ഉപ സ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ ഡെപ്യൂട്ടി സി.ഇ.ഒയായി ജെറാർഡ് ഡേവിഡ് മനോജ് പസങ്കയെ നിയമിച്ചു. വലപ്പാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനോജ് പസങ്കയ്ക്ക് ധനകാര്യ സേവന മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുണ്ട്. ഐ.ഐ.എഫ്.എൽ സമസ്തയിൽ പ്രസിഡന്റും ഡെപ്യൂട്ടി സി.ഇ.ഒയുമായിരുന്നു. കമ്പനിയുടെ നേതൃനിരയിലേക്ക് മനോജ് പസങ്കയെ സ്വാഗതം ചെയ്യാൻ സന്തോഷമുണ്ടെന്ന് ആശിർവാദ് മൈക്രോ ഫിനാൻസ് ചെയർമാൻ വി.പി.നന്ദകുമാർ പറഞ്ഞു.