മുഹമ്മ മികച്ച പൊലീസ് സ്റ്റേഷൻ

Saturday 01 November 2025 12:20 AM IST

തിരുവനന്തപുരം:ആലപ്പുഴയിലെ മുഹമ്മ പൊലീസ് സ്റ്റേഷൻ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി നേടി.2024ലെ പുരസ്കാരമാണിത്.തൃശൂർ റൂറലിലെ കൊടുങ്ങല്ലൂർ സ്റ്റേഷൻ രണ്ടാം സ്ഥാനവും കാസർകോട്ടെ ബേക്കൽ മൂന്നാം സ്ഥാനവും നേടി.പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.