'നർമദേ ഹർ' പ്രകാശനം ഇന്ന്
Saturday 01 November 2025 1:20 AM IST
കൊച്ചി: അഭിഭാഷകനും എഴുത്തുകാരനുമായ ശിവകുമാർ മേനോൻ രചിച്ച നർമദേ ഹർ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളത്തപ്പൻ മൈതാനത്ത് നടക്കും. അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഡോ. സുകുമാർ അഴീക്കോട് വേദിയിൽ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാനും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ഗോപിനാഥൻ പ്രകാശനം നിർവഹിക്കും. ശ്രീകുമാരി രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. നർമദ പരിക്രമണത്തെക്കുറിച്ച് മലയാളത്തിൽ രചിച്ച ആദ്യത്തെ പുസ്തകമാണ്. മഹാരാജാസ് കോളേജ് ചരിത്രവിഭാഗം പ്രൊഫസർ ഡോ. വിനോദ് കുമാർ കല്ലോലിക്കൽ പുസ്തകം പരിചയപ്പെടുത്തും. ശിവകുമാർ മേനോൻ നന്ദി പറയും.