ശ്രദ്ധ ക്ഷണിക്കൽ ധർണ

Saturday 01 November 2025 2:20 AM IST

മൂവാറ്റുപുഴ: പട്ടികജാതി അവകാശ നിഷേധത്തിനെതിരെ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ പി.ഒ. ജംഗഷനിലെ അയ്യങ്കാളി പ്രതിമയുടെ മുന്നിൽ നടന്ന ശ്രദ്ധക്ഷണിക്കൽ ധർണ എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനേക്കേക്കര ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ പി. മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് നാരായണൻ, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് അജീഷ് തങ്കപ്പൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ കെ.കെ. അനീഷ്‌കുമാർ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ചിയാൻ ശ്രീനാഥ്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.കെ. രാജൻ, ബി. രമേശ് കാവന, പി.യു. ഗോപാലകൃഷ്ണൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് മനീഷ് തുടങ്ങിയവർ പങ്കെടുത്തു.