ഫെഡറൽബാങ്ക് സാഹിത്യ പുരസ്‌കാരം: കൃതികൾ ക്ഷണിച്ചു

Saturday 01 November 2025 12:21 AM IST

കൊച്ചി:ഫെഡറൽബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024 നവംബർ ഒന്നിനും 2025 ഒക്ടോബർ 30നുമിടയിൽ പ്രസിദ്ധീകരിച്ച മലയാള കൃതിയാണ് പരിഗണിക്കുക.ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഫെഡറൽബാങ്ക് ലിറ്റററി അവാർഡ് എന്ന ലിങ്കിലൂടെയാണ് വായനക്കാർ പുസ്തകങ്ങൾ നിർദ്ദേശിക്കേണ്ടത്.ഒരാൾക്ക് മൂന്നു പുസ്തകങ്ങൾ വരെ നവംബർ 15നകം നിർദ്ദേശിക്കാം.കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി പറഞ്ഞു.