കാൽനട പ്രചരണ ജാഥ
Saturday 01 November 2025 2:21 AM IST
തൃപ്പൂണിത്തുറ: കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക, സിവിൽ സർവീസിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എഫ്. എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച മേഖലാ കാൽനട ജാഥ പള്ളുരുത്തിയിൽ നിന്ന് ആരംഭിച്ച് തൃപ്പൂണിത്തുറയിൽ സമാപിച്ചു. പ്രചരണ ജാഥയുടെ സമാപന സമ്മേളനം തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ പുത്തനമ്പലം ശ്രീകുമാർ, വൈസ് ക്യാപ്റ്റൻ ഡി.പി.ദിപിൻ ,മാനേജർ ബിനോജ് വാസു, ഷിബു വി.ആർ, അൻസർ ഷാ എസ്.എം, കെ. ഇ ഹൃദ്യ എന്നിവർ സംസാരിച്ചു.