'കടലിനെ തീറെഴുതരുത്'

Saturday 01 November 2025 3:24 AM IST

കൊച്ചി: സഹകരണ മേഖലയുടെ പേരിൽ ഇന്ത്യൻ സമുദ്രത്തിലെ പ്രത്യേക സാമ്പത്തികമേഖല വൻകിട കപ്പലുകൾക്ക് തീറെഴുതാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു. കേന്ദ്രനീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. പുറംകടലിലും ആഴക്കടലിലും വൻകിട കപ്പലുകൾക്ക് അനുമതി നൽകുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രഖ്യാപനം വൻകിട കപ്പലുകളെ സഹായിക്കാനാണ്. പ്രത്യേക സാമ്പത്തിക മേഖലയിൽ മൂന്നുലക്ഷത്തിലേറെ യാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 200 നോട്ടിക്കൽ മൈലിനകത്ത് യാനങ്ങളുടെ ആധിക്യം മൂലം മത്സ്യലഭ്യത കുറയുകയാണ്. സഹകരണത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്ക്‌ മേഖലയെ തീറെഴുതുകയും മത്സ്യങ്ങളുടെ സുസ്ഥിരതയെ തകർക്കുകയും ചെയ്യുന്ന നടപടി നിറുത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.