അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം

Saturday 01 November 2025 12:24 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തെ​ ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​അ​തി​ദാ​രി​ദ്ര്യ​മു​ക്ത​ ​സം​സ്ഥാ​ന​മാ​യി​ ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ക്കും.​ ​െെവകി​ട്ട് 5 ന് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ് ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തു​ക.​ ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​ ​പ്ര​മു​ഖ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളാ​യ​ ​ക​മ​ല​ഹാ​സ​ൻ,​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും. നാ​ല് ​വ​ർ​ഷ​ത്തെ​ ​സു​ദീ​ർ​ഘ​മാ​യ​ ​ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് ​അ​തി​ദാ​രി​ദ്ര്യ​മു​ക്ത​ ​കേ​ര​ളം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​തെ​ന്ന് ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ​ ​ആ​ദ്യ​ ​മ​ന്ത്രി​സ​ഭ​യി​ലെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​യി​രു​ന്നു​ ​അ​തി​ദാ​രി​ദ്ര്യ​ ​നി​ർ​മ്മാ​ർ​ജ്ജ​നം.​ ​വി​ശ​ദ​മാ​യ​ ​മാ​ർ​ഗ്ഗ​രേ​ഖ​യും​ ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 64,006​ ​കു​ടും​ബ​ങ്ങ​ളെ​യാ​ണ് ​അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​ക്കി​യ​ത്.​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​ക​ളു​ടെ​യും​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ​യും​ ​യാ​തൊ​രു​ ​ആ​നു​കൂ​ല്യ​വും​ ​ല​ഭി​ക്കാ​ത്ത​വ​രെ​യും​ ​യാ​തൊ​രു​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യും​ ​ഇ​ല്ലാ​ത്ത​വ​രെ​യും​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​ ​ആ​ദ്യ​ ​ഘ​ട്ടം. ഭ​ക്ഷ​ണം,​ ​ആ​രോ​ഗ്യം,​ ​വ​സ്ത്രം,​ ​സു​ര​ക്ഷി​ത​ ​വാ​സ​സ്ഥ​ലം,​ ​വ​രു​മാ​നം​ ​എ​ന്നീ​ ​അ​ടി​സ്ഥാ​ന​ ​ഘ​ട​ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​ ​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് ​പ​രി​ഗ​ണി​ച്ച​ത്. ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​സാ​മൂ​ഹ്യ​ ​സം​ഘ​ട​ന​ ​പ്ര​തി​നി​ധി​ക​ൾ,​ ​കു​ടും​ബ​ശ്രീ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​ ​നാ​ലു​ ​ല​ക്ഷ​ത്തോ​ളം​പേ​ർ​ക്ക് ​കി​ല​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യി​രു​ന്നു. 2021​ ​ജൂ​ൺ,​ ​ജൂ​ലാ​യ് ​മാ​സ​ത്തി​ലാ​ണ് ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ച​ത്.​ 2022​ ​മാ​ർ​ച്ചോ​ടെ​ ​ഗ്രാ​മ​സ​ഭ​/​ ​വാ​ർ​ഡ് ​സ​ഭ​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ​ട്ടി​ക​ ​അ​ന്തി​മ​മാ​ക്കി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​അ​ഞ്ചു​തെ​ങ്ങ്,​ ​വ​യ​നാ​ട്ടി​ലെ​ ​തി​രു​നെ​ല്ലി​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​തൃ​ശൂ​രി​ലെ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യി​ലും​ ​പൈ​ല​റ്റ് ​സ്റ്റ​ഡി​ ​ന​ട​ത്തി​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ആ​വി​ഷ്ക​രി​ച്ചു.

പ്രാഥമിക പട്ടികയിൽ

1,18,309 കുടുംബങ്ങൾ

ആദ്യം കണ്ടെത്തിയ 1,18,309 എണ്ണത്തിൽ നിന്ന് വിവിധ പ്രക്രീയയിലൂടെ 87,158 കുടുംബങ്ങളായി. ഈ കുടുംബങ്ങളുടെ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ശേഖരിച്ചശേഷം 20 ശതമാനം പേരെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെക്കൂടി ഉൾപ്പെടുത്തി സൂപ്പർ ചെക്കിംഗിന് വിധേയമാക്കി. 58,906 ഫോക്കസ് ഗ്രൂപ്പുകൾ പട്ടികയെക്കുറിച്ച് ചർച്ച നടത്തി. തുടർന്ന് തയ്യാറാക്കിയ 73,747 പേരുടെ മുൻഗണ പട്ടിക ഗ്രാമസഭകളിൽ അവതരിപ്പിച്ചാണ് 64,006 കുടുംബങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കിയത്. ആലപ്പുഴയിലെ കുമാരപുരം, കാസർകോ‌ട് ജില്ലയിലെ കള്ളാർ എന്നിവയൊഴികെ 1032 തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടിക പ്രസിദ്ധീകരിച്ചു. ഈ രണ്ട് പഞ്ചായത്തിൽ അതിദരിദ്രരെ കണ്ടെത്താനായില്ല.

വീട് മുതൽ അവയവമാറ്റം വരെ

(ലഭ്യമാക്കിയ സഹായം)

 4677 കുടുംബങ്ങൾക്ക് വീട്

 2713 കുടുംബങ്ങൾക്ക് വീടും വസ്തുവും

 4394 കുടുംബങ്ങൾക്ക് വരുമാനം. കുടുംബശ്രീ ഉജ്ജീവനം നടപ്പാക്കി

 20,648 പേർക്ക് ഭക്ഷണം

 18,438 പേർക്ക് ഭക്ഷ്യക്കിറ്റും 2210 പേർക്ക് ഭക്ഷണവും

 85,271 പേർക്ക് മരുന്ന്, 5777 പേർക്ക് പാലിയേറ്റീവ് പരിചരണം

 7 പേർക്ക് അവയവമാറ്റ ശസ്ത്രക്രിയ