എം.ജി സർവകലാശാല വാർത്തകൾ

Saturday 01 November 2025 12:26 AM IST

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (പുതിയ സ്‌കീം2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്,2017,2018 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 13,14 തീയതികളിൽ നടക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി (2024 അഡ്മിഷൻ റഗുലർ,2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി,2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) പരീക്ഷകൾ 12 മുതൽ നടക്കും. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷകൾ 17 മുതൽ നടക്കും.