നോർത്ത് പറവൂർ മുന്നിൽ
Saturday 01 November 2025 1:25 AM IST
കോതമംഗലം: റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ആദ്യദിനം പൂർത്തിയാകുമ്പോൾ 1025 പോയിന്റുമായി നോർത്ത് പറവൂർ സബ്‌ജില്ലയാണ് മുന്നിൽ. 994 പോയിന്റുമായി കോതമംഗലം രണ്ടാമതും 984 പോയിന്റോടെ എറണാകുളം മൂന്നാമതും ആണ്. 975 പോയിന്റ് ഉള്ള ആലുവ 948 പോയിന്റ് ഉള്ള മട്ടാഞ്ചേരി എന്നീ സബ് ജില്ലകൾ നാലും അഞ്ചും സ്ഥാനത്ത്.
സ്കൂളുകളിൽ 343 പോയിന്റ് ഉള്ള സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം ആണ് ഒന്നാമത്. 277 പോയിന്റ് സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് മൂവാറ്റുപുഴ രണ്ടാമത്. 203 പോയിന്റ് ഉള്ള സെന്റ് സെബാസ്റ്ര്യൻസ് എച്ച്.എസ് ആനിക്കാട് മൂന്നാമതും 201പോയിന്റ് ഉള്ള സെന്റ് ജോസഫ് എച്ച്.എസ് കിടങ്ങൂർ നാലാമതുമാണ്. 195 പോയിന്റോടെ സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം ആണ് അഞ്ചാമത്.