പി.ജി.മെഡിക്കൽ:ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

Saturday 01 November 2025 12:27 AM IST

തിരുവനന്തപുരം:പി.ജി മെഡിക്കലിൽ സർക്കാർ മെഡിക്കൽ കോളേജുകൾ,തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട/എൻ.ആർ.ഐ. ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള താൽക്കാലിക മെരിറ്റ്,കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.വിവരങ്ങൾക്ക്:www.cee.kerala.gov.in,0471-2332120,2338487.