കമ്പോസ്റ്റ് പ്ലാന്റ് സ്ഥാപിച്ചു
Saturday 01 November 2025 12:50 AM IST
ബേപ്പൂർ: വിദ്യാലയങ്ങളിലെ ജൈവമാലിന്യ സംസ്‌കരണത്തിന് നഗരസഭ ഏർപ്പെടുത്തിയ തുമ്പൂർമൂഴി കമ്പോസ്റ്റ് പ്ലാന്റ് നടുവട്ടം ഗവ. യു.പി സ്‌കൂളിൽ സ്ഥാപിച്ചു. പദ്ധതി പ്രകാരം കോഴിക്കോട് നഗരസഭയ്ക്കു കീഴിൽ തുടങ്ങിയ ആദ്യ പ്ലാന്റാണ് വാർഡ് 50ൽ സ്ഥാപിച്ചത്. നഗരസഭ വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ സി. രേഖ ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സമിതി ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൺ ഒ പി ഷിജിന മുഖ്യാതിഥിയായിരുന്നു . മുകേഷ് പി. എൻ , ദീപ പി എൻ, ജംഷിയ പി , രാജേഷ് പി , സജിത്ത്, ആഷിക്ക് എൻ. പി , കെ.പി സ്മിത എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ എ.എം മനോജ് കുമാർ സ്വാഗതം പറഞ്ഞു.