ശാരദാവിലാസിനിയിൽ പുതിയ മന്ദിരം ഉദ്‌ഘാടനം
Saturday 01 November 2025 12:06 AM IST
കൊല്ലം: എം. നൗഷാദ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വെൺപാലക്കര ശാരദാവിലാസിനി വായനശാലയിൽ നിർമ്മിച്ച പുതിയ മന്ദിരം മൂന്നിന് നാടിന് സമർപ്പിക്കും. വൈകിട്ട് 6 ന് എം. നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് എസ്. സെൽവി അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടിവ് എൻജിനീയർ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കും. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്‌ണൻ, വാർഡ് മെമ്പർമാരായ കെ. ഷീല, എസ്.ചിത്ര, ഡിവിഷൻ കൗൺസിലർ സുജ എന്നിവർ സംസാരിക്കും. വായനശാല സെക്രട്ടറി ഐ. സലിൽകുമാർ സ്വാഗതവും ഗിരീഷ് കുമാർ നന്ദിയും പറയും.