ശബരിഗിരിയിൽ പീസ് പോസ്റ്റർ മത്സരം
Saturday 01 November 2025 12:07 AM IST
അഞ്ചൽ: ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി സ്കൂളിൽ 'ലോക സമാധാനം' എന്ന വിഷയത്തിൽ നടന്ന പീസ് പോസ്റ്റർ മത്സരം ശബരിഗിരി സ്കൂൾസ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബി. ആശ, അഞ്ചൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഏഴംകുളം രാജൻ, സെക്രട്ടറി റജീനാ വർഗീസ്, ട്രഷറർ ഡോ. ദേവരാജൻ നായർ, റീജിയണൽ ചെയർമാൻ ടോണി മാത്യു ജോൺ ശങ്കരത്തിൽ, ഡോ. ജോർജ്ജ് ലൂക്കോസ്, ഷാർളി ബഞ്ചമിൻ, അംബിക സുഗതൻ, അമ്പു സുഗതൻ, രാജി ശ്രീകണ്ഠൻ, ആതിര രാജീവ്, ജ്യോതി റിഗോ, ചിത്രകാരൻ എസ്. ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു. അനു ടോണി ജോൺ ക്ലാസെടുത്തു. വിവിധ സ്കൂളുകളിൽ നിന്നായി 130 കുട്ടികൾ പങ്കെടുത്തു. അഞ്ചൽ ആനന്ദ ഭവൻ സ്കൂളിലെ എ. ദേവദത്ത് ഒന്നാം സ്ഥാനവും വാളകം എം.ട.എച്ച്.എസി ടോണാ മേരി ഷാജി, ജെ. അനാമിക എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.