എലിപ്പനി പ്രതിരോധ മരുന്ന് വിതരണം
പരവൂർ:എലിപ്പനി രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരവൂർ നഗരസഭ, കുടുംബാരോഗ്യ കേന്ദ്രം പൊഴിക്കര, പരവൂർ കൃഷി ഓഫീസ് എന്നിവ സംയുക്തമായി പരവൂർ നഗരസഭയിൽ എലിപ്പനി രോഗ സാദ്ധ്യത കൂടിയവർക്കുള്ള വ്യക്തിഗത കാർഡ് വിതരണവും പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണവും നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സഫർഖയാൽ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗീത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീലാൽ, കൗൺസിലർമാരായ സുധീർകുമാർ, ഗീത, രാജു, വിമലാംബിക, ഖദീജ, സ്വർണമ്മ സുരേഷ്, ഗിരിജ പ്രദീപ്, അനീഷ തുടങ്ങിയവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഗോഡ്ഫ്രെ ലോപ്പസ്, കൃഷി ഓഫീസർ പാർവതി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവർ വിഷയാവതരണം നടത്തി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ നന്ദി പറഞ്ഞു.