ജൂവലറികളിലെ റെയ്ഡ് നി​റുത്തണം

Saturday 01 November 2025 12:08 AM IST

കൊല്ലം: സ്വർണ്ണ വ്യാപാരികളെ മാത്രം തിരഞ്ഞുപിടിച്ചു നടത്തുന്ന ജി.എസ്.ടി റെയ്ഡുകൾ അവസാനിപ്പിക്കണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി പല സ്ഥലങ്ങളിലും റെയ്ഡുകൾ നടത്തുകയാണ്. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിൽ ചെറുകിട സ്ഥാപന ഉടമകളുടെ വീടുകളിലും ജി.എസ്.ടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. വാറണ്ട് ഇല്ലാതെയാണ് വീടുകളിൽ പരിശോധന നടത്തിയത്. റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഇത്തരം പരിശോധനകൾ സ്വർണ വ്യാപാരികളെ പീഡിപ്പിക്കാനും വ്യാപാരത്തെ തടസപ്പെടുത്താനും മാത്രമേ ഉപകരിക്കുവെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡുകൾ തുടർന്നാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.