ലാൽ ബഹദൂർ ശാസ്ത്രി ജന്മദിനാഘോഷം

Saturday 01 November 2025 12:10 AM IST

കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 'ഗാന്ധി ഫെസ്റ്റ് 2025-2026' പരിപാടിയുടെ ഭാഗമായി ലാൽ ബഹദൂർ ശാസ്ത്രിയുടെ 121-ാമത് ജന്മദിനം സത് സന്ദേശ സേവാ ദിനമായി ഡെമോക്രാറ്റിക് ആഘോഷിച്ചു.

ദളിത് ജനവിഭാഗങ്ങൾക്കെതിരെ വടക്കേ ഇന്ത്യയിൽ പല സംസ്ഥാനങ്ങളി​ലും തുടർച്ചയായി​ ഉണ്ടാകുന്ന ആക്രമണത്തിന് മൗനാനുവാദം നൽകുന്ന പ്രവണതയിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രമുഖ ഗാന്ധിയൻ തകടി കൃഷ്‌ണൻനായർ അദ്ധ്യക്ഷത വഹിച്ചു. ഫോറം പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്‌തു. പ്രൊഫ. ഡി.എം.എ. സലിം, പ്രൊഫ. ജോൺ മാത്യു കുട്ടനാട്, നിധീഷ് ജോർജ്ജ്, ഫാ. ഗീവർഗ്ഗീസ് തരകൻ, എ.കെ. രവീന്ദ്രൻ നായർ, ആർ. അശോകൻ, എഫ്. വിൻസെന്റ്, എൽ.ജെ. ഡിക്രൂസ്, ആർതർ ലോറൻസ്, ജെ. ബോബൻ, എസ്. അജിത് ‌കുമാർ, എൻ. ജയകുമാർ, മുഹമ്മദ് ഖാൻ, ബി.ധർമ്മരാജൻ, എബ്രഹാം താമരശ്ശേരി, ലൈല മോനച്ചൻ, ഗ്രേസി ജോർജ്ജ്, അനുജ ജയൻ, സ്നേ എസ്.ബോബൻ എന്നിവർ സംസാരിച്ചു.