കട്ടിൽ വിതരണം

Saturday 01 November 2025 1:13 AM IST
കോങ്ങാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജിത് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കോങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.അജിത് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 165 വ്യക്തികൾക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് എം.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ടി.ശശിധരൻ, ജയപ്രകാശ്, പഞ്ചായത്ത് സെക്രട്ടറി ജ്യോതി, അസിസ്റ്റന്റ് സെക്രട്ടറി രമേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ എന്നിവർ സംസാരിച്ചു.