ബോധവത്കരണ ക്ലാസ്
Saturday 01 November 2025 1:13 AM IST
പാലക്കാട്: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പാലക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. റിട്ടയേഡ് സൂപ്രണ്ട് ഓഫ് പോലീസ് കെ.സതീശൻ ബോധവത്കരണ ക്ലാസ് നയിച്ചു. ഗ്രേയ്ഡ് എ.എസ്.ഐ എസ്.രാജേഷ്, ഇൻസ്‌പെക്ടർമാരായ എസ്.ശ്രീജിത്ത്, ടി.ഷിജു എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.