വികസന സദസ്

Saturday 01 November 2025 1:15 AM IST
കുഴൽമന്ദം ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സദസ് കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കുഴൽമന്ദം പഞ്ചായത്തിലെ വികസന സദസ് കെ.ഡി.പ്രേസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ വികസന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. കുഴൽമന്ദം ഇന്ദിര പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആർ.രമ്യാ രാജ്, ധനലക്ഷ്മി സരേന്ദ്രനാഥ്, എ.ഷാജഹാൻ, സെക്രട്ടറി വി.ആർദ്ര, റിസോഴ്സ് പേഴ്സൺ അബ്ദുൾ മൂസ, കുടുംബശ്രീ, ഹരിത കർമ്മസേനാംഗങ്ങൾ, സി.ഡി.എസുമാർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.