നിയമസഭാ സമ്മേളനത്തിനെതിരെ സ്പീക്കർക്ക് കത്ത്

Saturday 01 November 2025 12:25 AM IST

തിരുവനന്തപുരം: നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ഇന്ന് ചേരുന്നത് നിയമസഭ നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 13(2)ന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി.അനിൽകുമാർ എം.എൽ.എ. സ്പീക്കർക്ക് കത്ത് നൽകി. ചട്ടം 13(2) നിലവിൽ വന്നതിനുശേഷം നിയമസഭയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ശനി,ഞായർ,പൊതു അവധി ദിവസങ്ങളിൽ സഭാ സമ്മേളനം ചേർന്ന കീഴ് വഴക്കമില്ല. നിയമസഭയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇന്ന് സഭാ സമ്മേളനം ചേരുവാൻ തീരുമാനിച്ചത് ചട്ടങ്ങൾക്കും കീഴ് വഴക്കങ്ങൾക്കുമെതിരായ നടപടിക്ക് റൂളിംഗ് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.