മുരാരി ബാബു വീണ്ടും റിമാൻഡിൽ
Saturday 01 November 2025 6:42 AM IST
റാന്നി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ റാന്നി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 13 വരെയാണ് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുകയായിരുന്നു.