തൃശൂരിൽ വീണ്ടും കാട്ടാന ആക്രമണം; വനംവകുപ്പിന്റെ ജീപ്പ് തകർത്തു

Saturday 01 November 2025 11:02 AM IST

തൃശൂർ: കുതിരാനിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. ഇരുമ്പുപാലം പ്രദേശത്തെത്തിയ ആനയെ തുരത്താനെത്തിയ വനംവകുപ്പിന്റെ ജീപ്പ് തകർത്തു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

സ്ഥലത്തെത്തി ഹോണടിച്ചു. എന്നാൽ ഇതോടെ ആന ജീപ്പ് ആക്രമിച്ചു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. കഴിഞ്ഞ ദിവസം വനം വാച്ചർ ബിജുവിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് സംഭവം നടന്നത്. ബിജു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.