സൈക്ലോണിന് പ്രതിരോധമൊരുക്കി ആൻ ഷാജിയും ആൻ മരിയയും

Sunday 02 November 2025 12:04 AM IST
സൈക്ലോൺ പ്രതിഭാസവും പരിഹാരവും അവതരിപ്പിച്ച് സാമൂഹ്യ ശാസ്ത്ര മേളയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോതമംഗലം സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ ആൻ ഷാജിയും, ആൻ മരിയ എൽദോസും

കോതമംഗലം: സൈക്ലോൺ പ്രതിഭാസം മനുഷ്യ ജീവിതത്തെയും പ്രകൃതിയെയും ദോഷകരമായി ബാധിക്കുന്നതിന് പരിഹാര മാർഗം അവതരിപ്പിച്ച് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആൻ ഷാജിയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആൻ മരിയ എൽദോസും സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൈക്ലോൺ പ്രതിഭാസത്തിലെ വ്യതിയാനങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെയും പ്രകൃതി സന്തുലിതാവസ്ഥയെയും ക്രമരഹിതമാക്കുന്നുണ്ടെന്ന് ഉദാഹരണ സഹിതം അവതരിപ്പിച്ച ഇരുവരും ഇവയ്ക്കുള്ള പരിഹാരമാർഗങ്ങളാണ് അവതരിപ്പിച്ചത്.