കടമ്പ്രയാർ ഇക്കോടൂറിസം

Sunday 02 November 2025 12:33 AM IST

കൊച്ചി: നവകേരള സദസിൽ പരിഗണിച്ച വികസന പദ്ധതികളുടെ ഭാഗമായി കടമ്പ്രയാർ ഇക്കോടൂറിസം പദ്ധതിയുടെ നവീകരണത്തിനും പരിപാലനത്തിനുമായി സർക്കാർ 3.5കോടി രൂപയുടെ ഭരണാനുമതി നൽകി. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് സായാഹ്നം ചെലവഴിക്കുന്നതിനുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇടമായി കടമ്പ്രയാർ പരിസരത്തെ മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംരക്ഷണ ഭിത്തി, നടപ്പാത നവീകരണം, പാലങ്ങളുടെ അറ്റകുറ്റപ്പണികളും പെയിന്റിംഗും, ലാൻഡ്‌സ്‌കേപ്പിംഗ് ജോലികൾ, പുതിയ റെസ്റ്റോറന്റിന്റെ നിർമ്മാണം, പ്ലംബിംഗ് ജോലികൾ എന്നീ പ്രവൃത്തികളാണ് പ്രധാനമായും ചെയ്യുന്നത്. ഇതിനു പുറമെ എയർ കണ്ടീഷണർ വൈദ്യുതീകരണ ജോലികൾ, പരസ്യം പ്രചാരണ ചെലവുകൾ എന്നിവയ്ക്കാണ് 3.5 കോടി രൂപയുടെ ഭരണാനുമതി.