ശുചിത്വ പുരസ്കാരം സമ്മാനിച്ചു

Sunday 02 November 2025 12:47 AM IST
ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിൽ നിന്ന് ഹെഡ് മാസ്റ്റർ കെ. ബഷീർ ശുചിത്വ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

കുന്ദമംഗലം: ജില്ലാശുചിത്വ മിഷന്റെ നേതൃത്വത്തിൽ 'സ്വച്ഛതാ ഹി സേവാ' കാമ്പെയിന്റെ ഭാഗമായി നടന്ന ശുചിത്വോത്സവത്തിൽ കാരന്തൂർ എ.എം.എൽ.പി സ്കൂളിന് പുരസ്കാരം. ശുചിത്വോത്സവത്തിലെ ക്ലീൻ വൈബ്സ് കാമ്പെയിനിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിൽ നിന്ന് പ്രധാനാദ്ധ്യാപകൻ കെ. ബഷീർ പുരസ്‌കാരം ഏറ്റുവാങ്ങി. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ. ടി. രാകേഷ് , പി .ടി .എ പ്രസിഡന്റ് സി. മുഹമ്മദ്‌ ഷാജി എന്നിവർ പങ്കെടുത്തു. ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ വിവിധ കാമ്പെയിനിൽ വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകിയത്.