കേരളപ്പിറവി ദിനം ആഘോഷിച്ചു
Sunday 02 November 2025 12:54 AM IST
കോഴിക്കോട്: വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും സംഘടിപ്പിച്ചു. സാഹിത്യകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി അദ്ധ്യക്ഷത വഹിച്ചു. ഫ്ളയിംഗ്ഡി സ്‌ക്വഡ് ഡി.എഫ്.ഒ വി.പി ജയപ്രകാശ്, വി.സന്തോഷ് കുമാർ, എ.പി. ഇംതിയാസ്, യു.ആഷിഖ് അലി, സത്യപ്രഭ എ, സന്തോഷ് കുമാർ സി, പ്രമോദ് കെ, നീതു എന്നിവർ പ്രസംഗിച്ചു. മൂന്നിന് 'മലയാള കവിതാ സാഹിത്യത്തിന്റെ വളർച്ചയും സ്ത്രീപക്ഷ കാഴ്ചപ്പാടും' എന്ന വിഷയത്തിൽ സിമ്പോസിയവും നാലിന് 'സിനിമാ നാടക ഗാനങ്ങൾ മലയാള ഭാഷയിൽ ചെലുത്തിയ സ്വാധീനം' എന്ന വിഷയത്തിൽ രമേശ് കാവിലിന്റെ പ്രഭാഷണവുമുണ്ടാകും. സമാപന സമ്മേളനം ഏഴിന് എഴുത്തുകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും.