ബാൻഡ് സെറ്റ് നൽകി

Sunday 02 November 2025 1:13 AM IST
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുത്ത രണ്ട് സ്‌കൂളുകൾക്കുള്ള ബാൻഡ് സെറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ വിതരണം ചെയ്യുന്നു.

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി 2025ൽ ഉൾപ്പെടുത്തി തിരഞ്ഞെടുത്ത രണ്ട് സ്‌കൂളുകൾക്ക് ബാൻഡ് സെറ്റുകൾ വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.ഷാബിറ, ശാലിനി കറുപ്പേഷ്, അനിത പോൾസൺ, പി.സി.നീതു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, ഫൈനാൻസ് ഓഫീസർ പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.