എഴുത്തച്ഛൻ പുരസ്കാരം കെ.ജി.ശങ്കരപ്പിള്ളയ്ക്ക്
Sunday 02 November 2025 1:12 AM IST
തിരുവനന്തപുരം: മലയാള കവിതയെ വേറിട്ട അനുഭവമാക്കിയ കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണിതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
എൻ.എസ്.മാധവൻ ചെയർമാനും കെ.ആർ.മീര, ഡോ. കെ.എം.അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ. സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്. കേരള, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകളടക്കം നേടിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. തൃശൂരിൽ സ്ഥിരതാമസം. 1948ൽ കൊല്ലം ചവറയിൽ ജനനം.