ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും
Sunday 02 November 2025 12:26 AM IST
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. നാളെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. കൊല്ലത്ത് ഫെഡറേഷൻ ഒഫ് ഇന്ത്യൻ കയർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായും സംവദിക്കും. 4ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും അദ്ദേഹം സന്ദർശിക്കും.