കേരളം ലോകത്തിന് മുന്നിൽ മഹാത്ഭുതം: സ്പീക്കർ
Sunday 02 November 2025 12:22 AM IST
തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ടതിന്റെ 70-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ലോകത്തിന് മുന്നിൽ ഒരു മഹാത്ഭുതമായി കേരള സംസ്ഥാനം നിലനിൽക്കുകയാണെന്ന് കേരളപിറവിദിന ആശംസാ സന്ദേശത്തിൽ സ്പീക്കർ എ.എൻ.ഷംസീർ. നിരവധി കാര്യങ്ങൾക്ക് ഇന്ന് കേരള മോഡൽ ലോകത്തിന് മാതൃകയാണ്. കേരളത്തിന്റെ യശസ് ലോകത്തോളമുയർത്താൻ സാധിച്ചത് നമ്മുടെ ഐക്യത്തിലൂടെയാണ്. വർഗ്ഗീയതയ്ക്കും തീവ്രവാദത്തിനും അതുപോലെതന്നെ ജാതി ചിന്തകൾക്കും ഒരു പ്രസക്തിയുമില്ലാത്ത നാടാണ് കേരളം. നമുക്ക് ഈ കേരളം ഇതേ രീതിയിൽത്തന്നെ നിലനിറുത്തിക്കൊണ്ടു പോകാനാവണമെന്നും അദ്ദേഹം പറഞ്ഞു.