നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതി നിലവിൽ വന്നു

Sunday 02 November 2025 12:33 AM IST

തിരുവനന്തപുരം: കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതി നോർക്ക കെയർ നിലവിൽ വന്നു.പദ്ധതിയുടെ ഔദ്യോഗിക ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി.ജി.എം ജോയ്സ് സതീഷ് നോർക്ക റൂട്സ് സി.ഇ.ഒ അജിത് കൊളശ്ശേരിക്ക് കൈമാറി. നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ സംബന്ധിച്ചു. 102524 കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പേർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി 2025 നവംബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.