അവിഗ്‌ന ലോജിസ്റ്റിക് പാർക്ക് ഉദ്ഘാടനം നാളെ

Sunday 02 November 2025 12:36 AM IST

നിക്ഷേപം 150 കോടി രൂപ

നെടുമ്പാശേരി: പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനിയായ അവിഗ്‌ന ഗ്രൂപ്പ് 150 കോടി രൂപ നിക്ഷേപത്തിൽ എറണാകുളം പാറക്കടവിലെ പുളിയനത്ത് ആരംഭിക്കുന്ന ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണിതെന്ന് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. പദ്ധതിയിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250ലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് പാർക്ക്. കേരളത്തെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കുകയാണ് ലക്ഷ്യം. ആമസോൺ, ഡി.പി വേൾഡ്, ഫ്‌ളിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്‌ളൈജാക്ക് തുടങ്ങിയ ആഗോള കമ്പനികൾ പ്രവർത്തനം തുടങ്ങും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എറണാകുളം ജില്ലാ കളക്‌ടർ ജി. പ്രിയങ്ക എന്നിവർ സംസാരിക്കും.