ആത്മീയ വളർച്ചയ്ക്ക് പ്രാർത്ഥനാജീവിതം അനിവാര്യം : യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

Sunday 02 November 2025 12:36 AM IST

പരുമല : ആത്മീയ വളർച്ചയ്ക്ക് പ്രാർത്ഥനാ ജീവിതം അനിവാര്യമാണെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചുള്ള ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 'യുവജനസംഗമം' പരുമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീലുകൾ യുവാക്കളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും സ്വാധീനിച്ച് മയക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവജനപ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായിക നിത്യ മാമ്മൻ മുഖ്യ അതിഥിയായിരുന്നു. ഓ.സി.വൈ.എം യുവജനം മാസികയുടെ പരുമല പെരുന്നാൾ സ്‌പെഷ്യൽ എഡിഷൻ പ്രകാശനവും പരുമല പള്ളി യുവജനപ്രസ്ഥാനത്തിന്റെ ഓക്‌സില ക്യാൻസർ ചികിത്സാസഹായനിധി വിതരണവും മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന ത്തിന്റെ മുഖപത്രമായ യുവശബ്ദത്തിന്റെ പെരുന്നാൾ പതിപ്പ് പ്രകാശനവും യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് നിർവഹിച്ചു. വൈദീക ട്രെസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, കേന്ദ്ര യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, കേന്ദ്ര ട്രഷറാർ രഞ്ജു എം.ജോയി, കേന്ദ്ര റീജിയണൽ സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളിൽ, ഫാ.എൽവിൻ തോമസ്, ഫാ.അജി ഗീവർഗീസ്, ഫാ.ബിബിൻ മാത്യു, അബി എബ്രഹാം കോശി, നിബിൻ നല്ലവീട്ടിൽ, അപ്രേം കുന്നിൽ, റെനോജ് ജോർജ് എന്നിവർ പ്രസംഗിച്ചു.