ശിവഗിരിയിൽ മഹാഗുരുപൂജ

Sunday 02 November 2025 2:54 AM IST

ശിവഗിരി : ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരു പൂജയിൽ ഇന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി പങ്കെടുക്കും. സമിതി ചെയർമാൻ അഡ്വ. ചന്ദ്രസേനൻ പൂജയ്ക്കെത്തും .നിരവധി ഗുരുദേവ പ്രസ്ഥാനങ്ങളും ക്ഷേത്രങ്ങളും മഹാഗുരുപൂജ നടത്തുക പതിവാണ്. സംസ്ഥാനത്തിനകത്തും മറുനാടുകളിൽ നിന്നും പൂജയ്ക്കായി ബുക്ക് ചെയ്തുവരുന്നു. വിവരങ്ങൾക്ക് : 9447551499.