ഗുരുപൂജ പ്രസാദം: കാർഷികവിളകളും പലവ്യഞ്ജനങ്ങളും സമർപ്പിക്കാം
Sunday 02 November 2025 3:56 AM IST
ശിവഗിരി : ഭക്തജനങ്ങൾക്കായി ശിവഗിരി മഠത്തിൽ തയ്യാറാക്കുന്ന ഗുരുപൂജ പ്രസാദം അന്നദാനത്തിന് കാർഷികവിളകളും പലവ്യഞ്ജനങ്ങളും സമർപ്പിക്കാം. ഈ സംവിധാനത്തിന് ശിവഗിരി ഗുരുപൂജ ഹാളിന് സമീപം സൗകര്യമുണ്ട്. തീർത്ഥാടനം, ധർമ്മ മീമാംസ പരിഷത്ത് തുടങ്ങിയ വേളകളിൽ ഗുരുധർമ്മ പ്രചരണസഭ ഉത്പന്നങ്ങൾ എത്തിച്ചു വരുന്നു. ജയന്തി, സമാധി, നവരാത്രി, കർക്കിടകവാവ്, മാസചതയ ദിനങ്ങൾ തുടങ്ങിയ വിശേഷാൽ കാലയളവിലും മറ്റവസരങ്ങളിലും ഭക്തർക്കും സംഘടനകൾക്കും ഉത്പന്നങ്ങൾ എത്തിക്കാം. വിവരങ്ങൾക്ക് : 9447551499.