ശ്രീനാരായണ ഹാൾ നിർമ്മാണം കട്ടിളവെപ്പ് കർമ്മം നിർവഹിച്ചു

Sunday 02 November 2025 12:15 AM IST
പൂതംപാറ ശാഖ ശ്രീനാരായണ ഹാളിന്റെ കട്ടിളവെപ്പ് കർമ്മം എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ നിർവഹിക്കുന്നു.

വടകര : പൂതംപാറ ചാമുണ്ഡേശ്വരി ക്ഷേത്രത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ നിർമ്മിക്കുന്ന ശ്രീനാരായണ ഹാളിന്റെ കട്ടിളവെപ്പ് കർമ്മം യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ നിർവഹിച്ചു. കേരളപ്പിറവി ദിനത്തിൽ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ശാഖ പ്രസിഡന്റ് കെ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. ശാഖയുടെ നാൾവഴികൾ ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ വിശദീകരിച്ചു. എക്സിക്യൂട്ടീവ് മെമ്പർ പി.എൻ.രാജപ്പൻ, വാർഡ് മെമ്പർ അനിൽ കുമാർ പരപ്പുമ്മൽ, ഡയറക്ടർ ബോർഡ് മെമ്പർമാരായ റഷീദ് കക്കട്ട്, ബാബു.സി.എച്ച്, മനോജൻ എന്നിവർ പ്രസംഗിച്ചു. സൈബർസേന സംസ്ഥാന കൺവീനർ ജയേഷ് വടകര,ചോറോട് ഈസ്റ്റ് ശാഖ സെക്രട്ടറി പ്രമോദ് ചോറോട്, ഗിരീഷ് പട്ടാണി എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി ബാലചന്ദ്രൻ സ്വാഗതവും. ശാഖ വൈസ് പ്രസിഡന്റ് അനൂപ് നന്ദിയും പറഞ്ഞു.