ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതൽ

Sunday 02 November 2025 12:27 AM IST
p

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് അനുവദിച്ച വന്ദേഭാരത് അടുത്തയാഴ്ച സർവ്വീസ് തുടങ്ങും. ഇന്നലെ പുറത്തിറക്കിയ ടൈംടേബിൾ അനുസരിച്ച് രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. തിരിച്ച് 2.20ന് പുറപ്പെട്ട് രാത്രി 11.00ന് ബെംഗളൂരുവിൽ എത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ബെംഗളൂരു-എറണാകുളം വന്ദേഭാരത് സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തേക്കും.

നിലവിൽ ബെംഗളൂരുവിൽ നിന്ന് ദിവസവും രാവിലെ ഇന്റർസിറ്റി ട്രെയിൻ സർവ്വീസുണ്ട്. രാവിലെ 6.10ന് പുറപ്പെടുന്ന ഇന്റർസിറ്റി വൈകിട്ട് 4.55ന് എറണാകുളത്തെത്തും.രാവിലെ 9.10ന് പുറപ്പെട്ട് രാത്രി 9ന് ബെംഗളൂരുവിലെത്തും. യാത്രാസമയം 10.45മുതൽ 12മണിക്കൂർ വരെ. അതേസമയം വന്ദേഭാരത് കേവലം 8.40 മണിക്കൂർ കൊണ്ട് ഓടിയെത്തം. വന്ദേഭാരത് സർവ്വീസിനൊപ്പം ബാംഗ്ളൂർ - എറണാകുളം - ബാംഗ്ളൂർ ഇന്റർസിറ്റി സർവ്വീസും തുടരും.