കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Sunday 02 November 2025 12:29 AM IST

ന്യൂഡൽഹി: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലുള്ളവർ വിവിധ മേഖലകളിൽ ആഗോളതലത്തിൽ മികവ് പുലർത്തിയിട്ടുണ്ടെന്നും സർഗ്ഗാത്മകതയ്ക്കും നവീകരണത്തിനും പേരുകേട്ടവരാണെന്നും മോദി എക്‌സിൽ പങ്കുവച്ച ആശംസയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ സാംസ്‌കാരിക മഹത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, കേരളീയർക്ക് ആരോഗ്യവും ജീവിതവിജയവും ആശംസിച്ചു.