കോടതി വെറുതെ വിട്ടു

Sunday 02 November 2025 1:26 AM IST

കൊല്ലം: കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച കേസിൽ കൊട്ടാരക്കര കെ.എസ്.ഇ.ബി ഈസ്റ്റ് സെക്ഷനിൽ സബ് എൻജിനിയറായിരുന്ന റജി വർ‌ഗീസിനെയും ഓവർസീയറായിരുന്ന അബ്ദുൽ സലാമിനെയും വെറുതെവിട്ട് കൊല്ലം രണ്ടാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എസ്.ശ്രീരാജ് ഉത്തരവായി. 2020 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങമനാട്​ ​- പ്ളാപ്പള്ളി ഫീഡറിന് കീഴിലെ എച്ച്.ടിലൈനുകളുടെ അടുത്തുള്ള മരങ്ങളുടെ ശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്നതിനിടെ അടൂ‌‌ർ മണക്കാല സ്വദേശിയുടെ കൈയിലെ ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു. സബ് എൻജിനിയറും ഓവർസീയറും വീഴ്ച വരുത്തിയെന്നാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ കണ്ണനല്ലൂർ എസ്.അബ്ദുൽ കരീം, വി.എസ്.അശ്വതി, ജി.വിനീത എന്നിവർ ഹാജരായി.