ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ പരമാദ്ധ്യക്ഷനായി ഡോ.മോഹനൻ മനുവേൽ
Sunday 02 November 2025 1:37 AM IST
തിരുവനന്തപുരം:ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ (ഐ.ഇ.എൽ.സി) പരമാദ്ധ്യക്ഷനായി ഡോ.മോഹനൻ മനുവേൽ തിരഞ്ഞെടുക്കപ്പെട്ടു.പേരൂർക്കട കാൽവരി ലൂഥറൻ ചർച്ച പാരിഷ് ഹാളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആമ്പൂർ,നാഗർകോവിൽ,തിരുവനന്തപുരം എന്നീ സിനഡുകളിലെ പ്രതിനിധികൾ ചേർന്നാണ് ഐ.ഇ.എൽ.സി പ്രസിഡന്റ് (ബിഷപ്പ്) സ്‌ഥാനത്തേക്ക് തിരെഞ്ഞെടുത്തത്.സഭയുടെ വൈസ് പ്രസിഡന്റായി ആമ്പൂർ ചക്രവർത്തി കുമണനും ജനറൽ സെക്രട്ടറി/ട്രഷററായി നാഗർകോവിൽ കെ.ബാലസുന്ദറും കൺട്രോളറായി പൊൻവിള അഡ്വ.പി.മണിയും തിരെഞ്ഞെടുക്കപ്പെട്ടു.ഡോ.മോഹനൻ മനുവേൽ തിരുവനന്തപുരം നെടുമങ്ങാട് മലയോര മേഖലയായ ഇടിഞ്ഞാർ സ്വദേശിയാണ്.36 വർഷത്തിന് ശേഷമാണ് സഭയുടെ പരമാദ്ധ്യക്ഷസ്ഥാനത്തേക്ക് ഒരു മലയാളിയെത്തുന്നത്.