'വ്യാസപ്രസാദം' ഇന്ന് തുടങ്ങും

Sunday 02 November 2025 1:38 AM IST

കൊല്ലം: സംബോധ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള 'വ്യാസപ്രസാദം' ഇന്ന് തുടങ്ങും. ഭഗവത് ഗീതയിലെ 7 മുതൽ 12വരെയുള്ള അദ്ധ്യായങ്ങളാണ് വ്യാസപ്രസാദത്തിൽ വിചിന്തനം ചെയ്യുന്നത്. ഡിസംബർ 12 വരെയുള്ള 41 ദിവസങ്ങളിൽ കൊല്ലം കോൺഗ്രസ് ഭവന് സമീപത്തെ നാടാർ സംഘം ഹാളിൽ വച്ച് വൈകിട്ട് 6 മുതൽ 7.30വരെയാണ് പ്രഭാഷണം. സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി യജ്ഞാചാര്യനാകും. ഇന്ന് വൈകിട്ട് 6ന് നടിയും നർത്തകിയുമായ ബി.ആർ.അഞ്ജിത ഉദ്ഘാടനം ചെയ്യും. മഹാമണ്ഠലേശ്വർ സ്വാമി ആനന്ദവനം ഭാരതി അദ്ധ്യക്ഷനാകും. പന്മന മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കെ.ഉണ്ണിക്കൃഷ്ണ പിള്ള, സെക്രട്ടറി കല്ലൂർ കൈലാസ് നാഥ്, ബി.ജഗദീഷ്, വിജയരാജൻ, ശാന്ത പൈ, എ.പ്രശാന്ത്, അനന്ത ശങ്കരൻ എന്നിവർ പങ്കെടുത്തു.