ഏലംകുളത്ത് ആഹ്ലാദ പ്രകടനം നടത്തി

Sunday 02 November 2025 1:40 AM IST

പെരിന്തൽമണ്ണ: സ്ത്രീകളടക്കം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ക്ഷേമ പെൻഷനും അലവൻസുകളും കുത്തനെ വർദ്ധിപ്പിച്ച ഇടതുജനാധിപത്യ മുന്നണി സർക്കാരിന്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് സി.പി.എം ഏലംകുളത്ത് ആഹ്ലാദ പ്രകടനം നടത്തി. വിവിധ വർഗ്ഗ ബഹുജനസംഘടനകൾ പ്രകടനത്തിൽ പങ്കെടുത്തു. അതിദരിദ്രരില്ലാത്ത കേരളം യാഥാർത്ഥ്യമാക്കിയ സർക്കാരിന്റെ നടപടിയിൽ പ്രവാസികൾ മധുരം വിതരണം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഗോവിന്ദപ്രസാദ്, എസ്.ശ്രീരാജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. അജിത്ത് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.സുധീർബാബു എന്നിവർ സംസാരിച്ചു. കൂടാതെ പഞ്ചായത്തിലെ അങ്കണവാടി വർക്കമാരും ഹെൽപ്പർമാരും ആഹ്ലാദപ്രകടനം നടത്തി.