വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

Sunday 02 November 2025 1:44 AM IST
വർണ്ണ കൂടാരം ഉദ്ഘാടനം

തിരൂർ: അന്നാര ജി.എൽ.പി സ്കൂളിൽ പ്രീ- പ്രൈമറി കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണ കൂടാരം ഉദ്ഘാടനം തിരൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി റസിയ നിർവഹിച്ചു. വാർഡ് കൗൺസിലർ ഇന്ദിരാ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ അബൂബക്കർ സിദ്ദിഖ് പദ്ധതി വിശദീകരിച്ചു. ഖദീജ യൂസഫ്, ഷബീർ അലി, അബ്ബാസ്, പി.പി. ലക്ഷ്മണൻ, ഭരതൻ വയ്യാട്ട്, കെ.മണികണ്ഠന്‍, അബ്ദുൾ ഖാദർ, അശോകൻ വയ്യാട്ട്, ആതിര സന്ദീപ്, എസ്.കൃഷ്ണൻ, എൻ.വി.വിജില, കെ.ഷാജി, സീനിയർ സിറ്റിസൺ പ്രതിനിധി നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാദ്ധ്യാപകൻ കെ.സുനിൽകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ബി. ചാനിൻ നന്ദിയും പറഞ്ഞു. എൽ.എസ്.എസ് വിജയികളായ കുട്ടികൾക്ക് ഉപഹാരം നല്‍കി.വർണ്ണക്കൂടാരം നിര്‍മ്മാണം നടത്തിയ റിയാസ് പരിയാപരത്തെ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.