ഒറ്റയ്ക്ക് താമസിച്ചിരുന്ന 77കാരിയെ മരിച്ചനിലയിൽ കണ്ടെത്തി, സംഭവം അടൂരിൽ
Sunday 02 November 2025 1:37 PM IST
പത്തനംതിട്ട: അടൂരിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന 77കാരിയായ രത്നമ്മയെയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. രത്നമ്മ കൈ ഞരമ്പ് മുറിച്ചതിനുശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ. പ്രാഥമികമായി ദുരൂഹതകളില്ലെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് രത്നമ്മ കുറച്ചുനാളായി ഒറ്റയ്ക്കായിരുന്നു താമസം.