ഗാന്ധി വധത്തിൽ പങ്കില്ലെന്ന് ആണയിടുന്ന ആർ.എസ്.എസിനോട് രാജ്യം ചോദിക്കണം,​ എന്തിനായിരുന്നു അന്ന് അങ്ങനെ ചെയ്തത്? വൈറലായി കുറിപ്പ്

Thursday 03 October 2019 2:33 PM IST

തിരുവനന്തപുരം: ആ‌ർ.എസ്.എസിനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്ത്. ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും കണ്ണിലെ കരടായി ഗാന്ധി മാറിയത്,​ അദ്ദേഹത്തിന്റെ മത നിരപേക്ഷ നിലപാടുകൾ കാരണമാണെന്ന് എ.എ റഹീം പറയുന്നു. വർഗീയതയ്‌ക്കെതിരായ അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ശബ്ദത്തിന് നേരെയാണ് അവർ വെടിയുതിർത്തതെന്നും റഹീം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീമിന്റെ പ്രതികരണം.

ഗാന്ധിയെ കൊന്ന ഗോഡ്‌സെ മുൻ ആർഎസ്എസ് പ്രവർത്തകൻ മാത്രമായിരുന്നു എന്നാണ് അവരുടെ വാദം. ഗാന്ധി വധത്തിൽ തങ്ങൾക്ക് പങ്കില്ല എന്ന് ആണയിടുന്ന ആർ.എസ്.എസിനോട് രാജ്യം ചോദിക്കണം, പിന്നെയെന്തിനായിരുന്നു ഗാന്ധിയെ കൊന്നതിന്റെ സന്തോഷത്തിന് നിങ്ങൾ രാജ്യം മുഴുവൻ മധുരം വിളമ്പിയതെന്ന്?. ഒരു ഉപഭൂഖണ്ഡം മുഴുവൻ കണ്ണുനീർ വാർത്തു നിൽക്കുമ്പോൾ ആഹ്ലാദനിർത്തവുമായി എന്തിനായിരുന്നു തെരുവിൽ ഇറങ്ങിയത് എന്ന്? റഹീം ചോദിച്ചു.

സർദാർ വല്ലഭായി പട്ടേൽ ഗോൾവൽക്കർക്ക് അയച്ച കത്തിൽ ആർ.എസ്.എസിന്റെ ആഹ്ലാദ നൃത്തവും മധുരം വിളമ്പലും പരാമർശിക്കുന്നു. കേരളത്തിൽ ഗാന്ധി വധത്തിൽ സന്തോഷിച്ചു ആർ.എസ്.എസ് മധുരം വിതരണം ചെയ്ത സംഭവം ഒ.എൻ.വി കുറുപ്പ് അനുസ്മരിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്തും,കൊന്നിട്ടും പകയോടെ പിന്തുടരുന്നവർക്ക് സ്വച്ഛ ഭാരതത്തിന്റെ പരസ്യ വാചകം മാത്രമാണ് ഗാന്ധി. പ്രബുദ്ധമായ സെക്കുലർ ഗാന്ധിയൻ സന്ദേശങ്ങളെ ഓർമയിൽ നിന്നു മായ്ക്കുക, ഒരിക്കലും മായ്ക്കാൻ പറ്റാത്ത ഗാന്ധിയെ, 'വൃത്തിയായി ജീവിക്കാൻ' പറഞ്ഞ ഒരാളായി മാത്രം പുനരവതരിപ്പിക്കുക. ഇതാണ് മോഡിയുടെ നീക്കം-റഹീം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം