ഡി.ഡി.ഇ ഓഫീസ് ധർണ നടത്തി 

Monday 03 November 2025 12:55 AM IST
ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫിസിന് മുമ്പിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എയ്ഡഡ് സ്‌കൂളുകൾ പ്രീ പ്രൈമറി അദ്ധ്യാപകരും ആയമാരും എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ധർണ നടത്തി. എയ്ഡഡ് പ്രീ പ്രൈമറിയെ സ്‌കൂളിന്റെ ഭാഗമായി അംഗീകരിക്കുക, സർക്കാർ പ്രീ പ്രൈമറി അദ്ധ്യാപകർക്ക് നൽകുന്ന ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുക, ഏകീകൃത സിലബസും പാഠ്യപദ്ധതിയും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന പ്രീപ്രൈമറി മേഖലയിലെ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി. വനജ അദ്ധ്യക്ഷത വഹിച്ചു. സി. ശാലിനി, പി.എം ലിസി, ഷൈനി മനോഹർ, എം.ബി സിന്ധു, ബിനിഷ പോൾ, സുഷിത സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.